അവിട്ടത്തൂര്‍ : ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ പലര്‍ക്കും തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ട കൂട്ടത്തില്‍, വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ രവിക്ക് നഷ്ടമായത്, നൂറു വര്‍ഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന വീടായിരുന്നു.T. B രോഗികളായ ആ ദമ്പതികളുടെ , പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍ കുട്ടിയേയും കൂട്ടി, തിരിച്ചു പോകാന്‍ ഒരിടമില്ലാതെ ,വെള്ളപൊക്ക ക്യാമ്പില്‍ കരഞ്ഞു തളര്‍ന്നിരുന്ന ദയനീയ കാഴ്ച, അന്നു ക്യാമ്പിലുണ്ടായിരുന്ന പലരുടേയും കണ്ണ നിറയിച്ചിരുന്നു…
അവിട്ടത്തൂര്‍ കൂട്ടായ്മ വെള്ളപ്പൊക്കത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി സ്വരൂപിച്ച തുകയില്‍ നിന്ന് ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത രണ്ടു ലക്ഷം രൂപയ്ക്കു പുറമെ, ക്യാമ്പില്‍ നിന്നും തിരിച്ചു പോയവര്‍ക്ക് വീട്ടിലെത്തി ഏകദേശം ഒരാഴ്ച കഴിയാനുള ഭക്ഷണ സാമഗ്രികളും കൊടുത്തയച്ചിരുന്നൂ. ബാക്കിയുണ്ടായിരുന്ന തുകയും, സുമനസ്സുകളുടെ സഹായ സഹകരണങളും ചേര്‍ത്ത് വെച്ച്,പണ്ട് വീടു നിലനിന്നിരുന്ന അതേ സ്ഥലത്തു തന്നെ, ഭാവിയിലെ റോഡ് വികസനം കൂടി മുന്‍കൂട്ടി കണ്ടു കൊണ്ട്, റോഡില്‍ നിന്ന് ഏകദേശം 6 മീറ്റര്‍ വഴിവിട്ടു കൊണ്ട് പുനര്‍നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശം ഈ വരുന്ന ഞായാഴ്ച (7/10/2018) രാവിലെ 9 മണിയ്ക്ക് നടത്തുകയാണ്. സാമ്പത്തികമായും, മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു പാട് സുമനസ്സുകള്‍ സഹകരിക്കാനായി മുന്നോട്ടു വന്നതു കൊണ്ടു മാത്രമാണ്, ഈ സദ് കര്‍മ്മത്തിന് അവിട്ടത്തൂര്‍ കൂട്ടായ്മക്ക് സാദ്ധ്യമായത്.