Home NEWS ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എ .ഐ .വൈ .എഫ് പ്രതിഷേധം

ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എ .ഐ .വൈ .എഫ് പ്രതിഷേധം

ഇരിഞ്ഞാലക്കുടഃദുരിതാശ്വാസ ക്യാന്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും നാടിനായി അഭിമാനകരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളകേസെടുത്ത പോലീസിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് AIYF-കേരളമഹിളാസംഘം സംയുക്തമായി ഇരിഞ്ഞാലക്കുട പോലീസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.AIYF പ്രവര്‍ത്തകനെതിരായ കേസ് പിന്‍വലിക്കണമെന്നും വീട്ടമ്മയുടെ പരാതിയില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിന് അപമാനകരമായ ഇത്തരം ഇരട്ടനീതി നടപ്പാക്കുന്ന പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും AIYF മഹിളസംഘം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
CPI മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.NFIW മണ്ഡലം സെക്രട്ടറി അനിത രാധകൃഷ്ണന്‍ അധ്യക്ഷയായ പ്രതിഷേധപരിപാടിയില്‍ CPI മണ്ഡലം അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,AIYF സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു,മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ്,പ്രസിഡന്റ് എസ് ബിനോയ്,വി കെ സരിത എന്നിര്‍ സംസാരിച്ചു .
എം സുധീര്‍ ദാസ്,പി ആര്‍ മണി,ടി കെ സതീഷ്,പി എസ് കൃഷ്ണകുമാര്‍,കെ.എസ്.പ്രസൂണ്‍,ഷംല അസ്സീസ്,പ്രിയ സുനില്‍,ശ്യാംകുമാര്‍ പി എസ്,അരുണ്‍ പി ആര്‍,മിഥുന്‍ പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version