കോണത്തുകുന്ന്: ഗവ.യു.പി. സ്‌കൂളിലെ മുഴുവന്‍ യു.പി.വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്തു. ഉപയോഗിച്ച് വലിച്ചെറിയുന്ന പുതിയ തലമുറയുടെ സംസ്‌ക്കാരത്തെ മാറ്റിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്സ്‌കൂളില്‍’പ്രകൃതി സംരക്ഷണം – കുഞ്ഞുകരങ്ങളിലൂടെ’ എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പേനയും മഷിയും നല്‍കിയാണ്പദ്ധതി നടപ്പാക്കുന്നത്. മഷിപ്പേന വിതരണം തൃശ്ശൂര്‍ അസി.കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി, പ്രധാനാധ്യാപിക, പി.വൃന്ദ, വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ്, സിമി കണ്ണദാസ്, മണിമോഹന്‍ദാസ്, എം.എസ്.രഘുനാഥ്, വി.രാമദാസ്, ജോയ് കോലങ്കണ്ണി, സജിത എന്നിവര്‍ പ്രസംഗിച്ചു