ഇരിങ്ങാലക്കുട-കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ഛതാ ഹി സേവ – 2018 ക്യാമ്പയിന്റയും ഹരിത കേരള മിഷന്‍ – ശുചിത്വമിഷന്റെ പ്രളയാനന്തര ശുചീകരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ പുഴയോരം, പുത്തന്‍തോട് എന്നീ ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരെയും ഉപയോഗിച്ച് ശുചീകരണം നടത്തി. പുത്തന്‍തോട് പരിസരത്തുവെച്ച് നടന്ന തീവ്ര ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി. എ. അബ്ദുള്‍ ബഷീര്‍ നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍ ശ്രീമതി അല്‍ഫോന്‍സ തോമസ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ മുഖ്യ പ്രഭാഷണവും കൗണ്‍സിലര്‍ ശ്രീ. പി.വി. ശിവകുമാര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. ഹെല്‍ത്ത് സൂപ്രവൈസര്‍ ശ്രീ. ആര്‍. സജീവ് സ്വാഗതം ആശംസിക്കുകയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. പി. ആര്‍. സ്റ്റാന്‍ലി പ്രവര്‍ത്തന പദ്ധതി അവതരിപ്പിക്കുകയും ജെ.എച്ച്. ഐ. ശ്രീ. ലെസ്ലി യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു