Home NEWS ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച മത്സ്യതൊഴിലാളികളെ അനുമോദിച്ചു

ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച മത്സ്യതൊഴിലാളികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട :ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച കയ്യ്പമംഗലത്തെ കൈതവളപ്പന്‍ മത്സ്യതൊഴിലാളികളെ അനുമോദിക്കലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറലും കുടുംബശ്രീ ഹാളില്‍ വച്ചു് വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകപരമായ പങ്ക് വഹിച്ച പോലീസ്, ഫയര്‍ ഫോഴ്‌സ്, വില്ലേജ്, ഓഫീസുകളെയും യോഗത്തില്‍ അനുമോദിച്ചു. പ്രൊ.കെ.യു. അരുണന്‍, എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സന്ധ്യാ നൈസന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വര്‍ഗ്ഗീസ് കാച്ചപ്പിള്ളി ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. കാതറിന്‍ പോള്‍, ബ്ലോക്ക് മെമ്പര്‍ ഷൈനി സാന്റോ, സഹകരണ ബാങ്ക് പ്രസിഡണ്ടു് മാരായ എം.എസ്.മൊയ്തീന്‍, ടി.ജെ. ബിന്നി, അയ്യപ്പന്‍ ആങ്കാരത്തു്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രതിസുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ബി.ലത്തീഫ്, കെ.ആര്‍.ജോജോ,സോമന്‍ ചിറേറത്തു്, സുബീഷ് .പി .എസ്
ആളൂര്‍ എസ് ഐ വി.വി.വിമല്‍ എന്നിവര്‍ സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ പഞ്ചായത്ത് നല്‍കിയ സ്വീകരണത്തിന് കയ്പമംഗലം കൈതവളളപ്പന്‍ മത്സ്യതൊഴിലാളി ടീമിനു വേണ്ടി രക്ഷാധികാരി സന്തോഷ് സംസാരിച്ചു. പഞ്ചായത്ത്
സെക്രട്ടറി പി.എസ്.ശ്രീകാന്ത് നന്ദി പറഞ്ഞു.
ആളൂര്‍ പഞ്ചായത്തിലേയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ഒട്ടനവധി ആളുകളെയാണ് കയ്യ്പമംഗലത്തു നിന്ന് എത്തിയ കൈതവളപ്പന്‍ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചത്.
സ്വ-ജീവന്‍ പണയംവച്ചാണ് പലരും രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 17 പേരേയും അവരുടെ കുടുംബാംഗങ്ങളേയും യോഗം ആദരിച്ചു.
17 പേര്‍ക്കും മൊമന്റ്റോയും ഷര്‍ട്ടും മുണ്ടും സമ്മാനിച്ചു.ആളൂര്‍ ഗ്രാമപഞ്ചായത്ത് 10ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ , ജീവനക്കാര്‍, ആളൂര്‍ എസ് .എന്‍ .ഡി .പി സമാജം കല്ലേറ്റുംകര പോളിടെക്‌നിക്ക്, ഉറുമ്പന്‍കുന്ന് ദര്‍ശന ക്ലബ്ബ്, ഉറമ്പന്‍കുന്നു് നന്മ പുരുഷ സ്വയം സഹായ സംഘം, ബാലസഭകള്‍, ലാലു എടത്താടന്‍,
രാജു മേക്കാട്ട് ,ജുമാ മസ്ജിദ് കൊമ്പിടി,ജുമാ മസ്ജിദ് കല്ലേറ്റുംകര ,
ജുമാ മസ്ജിദ് കാരൂര്‍ ,ഗ്രാമനിധി കുറീസ് കൊമ്പിടി തുടങ്ങിയ ഒട്ടേറെ സംഘടകളും, വ്യക്തികളും അവര്‍ സ്വരൂപിച്ച തുകകള്‍ മന്ത്രിയെ ഏല്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് മൊത്തം ആളൂര്‍ പഞ്ചായത്ത് 2024578/- രൂപയാണ് കൈമാറിയത്ത്.

 

Exit mobile version