പുല്ലൂര്‍: പ്രകൃതിയെ സ്മാര്‍ട്ടാക്കി കൊണ്ട് മാത്രമെ നാടിനെ സ്മാര്‍ട്ടാക്കാന്‍ കഴിയു എന്ന യാഥാര്‍ത്ഥ്യമാണ് പ്രളയകാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് ക്യാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി പുല്ലൂര്‍ എസ് എന്‍ ബി എസ് എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിയാണ് കാണപ്പെടുന്ന ദൈവമെന്നും പ്രകൃതി പരിപോഷിപ്പിച്ച് കൊണ്ട് സാങ്കേതിക മികവിന്റെ വക്താക്കാളാക്കി പുതു തലമുറയെ മാറ്റാനും സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറും ,നക്ഷത്രവനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ,നുട്രീഷ്യന്‍ ഗാര്‍ഡന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗാദേവി സുനില്‍ കുമാറും ,പേരഗ്രാമം പദ്ധതി മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്ട്രാര്‍ എം സി അജിത്തും, ഹരിത പെരുമാറ്റചട്ട പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത രാജന്‍ ,ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ്് കമ്മറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി ,ബ്ലോക്ക്് പഞ്ചായത്ത് അംഗം മിനി സത്യന്‍ ,വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ,വാര്‍ഡ് മെമ്പര്‍ കവിത ബിജു ,നഗരസഭ കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി ,തുറവന്‍കാട് യു. എം. എല്‍ .പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ജസ്റ്റ സി എസ് സി ,എസ് എന്‍ ബി എസ് എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് നീന എം ബി,ബി എല്‍ ഒ സുരേഷ് ബാബു എന്‍ എസ് ,പി ടി എ പ്രസിഡന്റ് സജിന്‍ കുമാര്‍,എം പിടിഎ പ്രസിഡന്റ് സമിത മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി.സ്‌കൂള്‍ മാനേജര്‍ പ്രവികുമാര്‍ ചെറാകുളം സ്വാഗതവും ബാങ്ക് സെക്രട്ടറി സപ്ന സി .എസ് നന്ദിയും പറഞ്ഞു