Home NEWS ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ ‘ആല്‍ഫാ ഡേ’ സെപ്റ്റംബര്‍ 20 ന്

ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ ‘ആല്‍ഫാ ഡേ’ സെപ്റ്റംബര്‍ 20 ന്

ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിക്കുന്നു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പി ക്ലബുകളും സെപ്റ്റംബര്‍ 20 വ്യാഴാഴ്ച 10 മണിക്ക് ഇരിങ്ങാലക്കുട പിടിആര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നു.കൂടാതെ നിരാലംബരും പാവപ്പെട്ടവരുമായ രോഗികളുടെ സഹായികളായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന ബന്ധുക്കളെ ആദരിക്കുന്നു.പ്രസിഡന്റ് തോംസണ്‍ വി ജെ അദ്ധ്യക്ഷത വഹിക്കും .ലോകപ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ .വി പി ഗംഗാധരന്‍ സ്പീച്ച് തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യും .ഫിസിയോ തെറാപ്പി ക്ലബുകളുടെ ഉദ്ഘാടനം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ നിര്‍വ്വഹിക്കും.ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ എം നൂര്‍ദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും .

 

Exit mobile version