Home NEWS ഈസ്റ്റ് ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി 80 കുടുംബങ്ങളെ ദത്തെടുക്കുന്നു.

ഈസ്റ്റ് ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി 80 കുടുംബങ്ങളെ ദത്തെടുക്കുന്നു.

ആളൂര്‍ : ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതിയുമായി സഹകരിച്ച് രൂപതാതിര്‍ത്തിയിലുള്ള പ്രളയ ദുരിതത്തിലകപ്പെട്ട നാനാജാതി മതസ്ഥരായ 1000 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്ത് മാസം തോറും 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ ഈസ്റ്റ് ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി 80 കുടുംബങ്ങളെ ദത്തെടുത്ത് പങ്കാളികളായി. ദുരിതത്തിലകപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി രൂപത പ്രഖ്യാപിച്ച അതിജീവന വര്‍ഷത്തിന്റെ ഭാഗമായാണ് ഈ ദത്തുകുടുംബ പദ്ധതി ആരംഭിച്ചത്. ദത്തുകുടുംബ പദ്ധതിയുടെ ഇടവകതല പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് മാര്‍ പോളി കണ്ണൂക്കാടന്‍ ആളൂര്‍ ഇടവക വികാരി ഫാ. ഡേവീസ് അമ്പൂക്കന്‍, പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ഫ്രാങ്കോ പറപ്പുള്ളി, ട്രസ്റ്റിമാരായ പോളി കുറ്റിക്കാടന്‍, ബാബു പെരേപ്പാടന്‍ എന്നിവരില്‍ നിന്ന് പദ്ധതി വിഹിതത്തിന്റെ സമ്മതപത്രം ഏറ്റുവാങ്ങി. 80 കുടുംബങ്ങളെ ദത്തെടുക്കാന്‍ 9,60000 രൂപയാണ് ഇതുവഴി കൈമാറുന്നത്. ഇതിനുവേണ്ടി നല്ലമനസ്സുകാണിച്ച എല്ലാ കുടുംബങ്ങള്‍ക്കും മാര്‍ പോളി കണ്ണൂക്കാടന്‍ നന്ദി അറിയിച്ചു. രൂപത വികാരി ജനറാള്‍ ആന്റോ തച്ചില്‍, ബ്ലസ് എ ഹോം ഡയറക്ടര്‍ ഫാ. സിജോ ഇരിമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Exit mobile version