Home NEWS മുകുന്ദപുരം താലൂക്കില്‍ ഗ്രന്ഥശാല ദിനം വായനശാലകളില്‍ സമുചിതമായി ആചരിച്ചു

മുകുന്ദപുരം താലൂക്കില്‍ ഗ്രന്ഥശാല ദിനം വായനശാലകളില്‍ സമുചിതമായി ആചരിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഗ്രന്ഥശാല ദിനം എഴുപതോളം വായനശാലകളില്‍ സമുചിതമായി ആചരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം, പുസ്തക ശേഖര വിപുലീകരണം തുടങ്ങിയ പരിപാടികളില്‍ നൂറുകണക്കിനു ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. പ്രളയത്തില്‍ തകര്‍ന്ന നെല്ലായി – വയലൂര്‍ സഖാവ് സ്മാരക വായനശാലയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എന്‍ ഹരിയും പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറിയില്‍ താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടവും, ആമ്പല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ താലൂക്ക് പ്രസിഡന്റ് സുരേഷ് പി.കുട്ടനും ആനന്ദപുരം ജെ.പി.സ്മാരക വായനശാലയില്‍ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണനും കിഴുത്താനി ഗ്രാമീണ വായനശാലയില്‍, ജോയിന്റ് സെക്രട്ടറി ടി.പ്രസാദും പതാക ഉയര്‍ത്തി.

പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റേയും ‘ആത്മ’യുടെ സഹകരണത്തോടെ നടത്തിയ ‘പ്രളയാനന്തര കൃഷി രീതികള്‍’ എന്ന വിഷയത്തിലുള്ള ശില്പശാലയുടേയും ഉദ്ഘാടനം വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ നിര്‍വ്വഹിച്ചു..സലിം അലി ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇല്ല്യാസ് പരിശീലനത്തിനു നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, ലാലുവട്ടപ്പറമ്പില്‍,ലൈബ്രറി പ്രസിഡന്റ് വി.വി.തിലകന്‍ എന്നിവര്‍ സംസാരിച്ചു.വേളൂക്കര കൃഷി ഓഫീസര്‍ പി.എ.തോമസ് സ്വാഗതവും രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Exit mobile version