Home NEWS സ.പി .ആര്‍ ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു

സ.പി .ആര്‍ ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു

ഇരിങ്ങാലക്കുട-സ.ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു.എസ് .എന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി. പി .ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗിസ് ഉദ്ഘാടനം ചെയ്തു. . സി. പി .ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് അദ്ധ്യക്ഷനായിരുന്നു. എം. എല്‍. എ പ്രൊഫ. കെ യു അരുണന്‍, ഏരിയ സെക്രട്ടറി കെ. സി പ്രേമരാജന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ .ആര്‍ വിജയ, കെ .പി ദിവാകരന്‍, സി. കെ ചന്ദ്രന്‍, കെ .മനോജ്കുമാര്‍, കെ .എ ഗോപി, എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മുന്‍ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗം കേരള കര്‍ഷക സംഘം പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ വഹിച്ചിരുന്നു.

 

 

Exit mobile version