Home NEWS ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം നടത്തി

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്‌സ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും, പ്രശസ്ത ഡിസൈനറും തിരുവാതിരകളി നര്‍ത്തകിയുമായ ജിത ബിനോയ് നിര്‍വഹിച്ചു.മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍ അധ്യക്ഷത വഹിച്ചു.ഡിസൈന്‍ കാര്‍ണിവലില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായത് ഇരിങ്ങാലക്കുട സ്വദേശി കാളിയങ്കര വീട്ടില്‍ റീന റോബിയാണ്.രണ്ടാം സമ്മാനം കൈപ്പമംഗലം സ്വദേശി ഡോ.ഷൈനി സാനുവും,മൂന്നാം സമ്മാനം ചാലക്കുടി സ്വദേശി നീതു ജോര്‍ജ്ജും കരസ്ഥമാക്കി.പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പവിത്ര വെഡ്ഡിങ്ങ്‌സിന്റെ കൈതാങ്ങായുളള സഹയവിതരണവും ജിത ബിനോയ് നിര്‍വഹിച്ചു.പവിത്ര വെഡ്ഡിങ്ങ്‌സ് ജനറല്‍ മാനേജര്‍ ഹരിലാല്‍,ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം ബോര്‍ഡംഗം ഭരതന്‍ കണ്ടേങ്ങാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.പവിത്ര വെഡ്ഡിങ്ങ്സില്‍ നിന്നും ഡ്രസ്സ് മെറ്റീരിയല്‍ വാങ്ങി, ഇഷ്ടാനുസരണം സാരി, ചുരിദാര്‍,ഗൗണ്‍ എന്നിവ ഡിസൈന്‍ ചെയ്താണ് ഡിസൈന്‍ കാര്‍ണിവെലില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത്.ചുരിദാര്‍, സാരി,ഗൗണ്‍ എന്നിവ ആകര്‍ഷമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് നിരവധി പേരാണ് ഡിസൈന്‍ കാര്‍ണിവെലില്‍ മത്സരിച്ചത്.ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയായിരുന്നു ഡിസൈന്‍ കാര്‍ണിവലില്‍ പങ്കെടുക്കാനുളള അവസരം. പ്രഗത്ഭരായ ഫാഷന്‍ ഡിസൈനേഴ്സായിരുന്നു മത്സര വിധികര്‍ത്താക്കള്‍.വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്്ത് 31 വരെയുളള എല്ലാ പര്‍ച്ചേയ്സുകള്‍ക്കും പത്ത് ശതമാനം മുതല്‍ നാല്‍പത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.ഇത് സെപ്തംബര്‍ 30 വരെ നല്‍കുമെന്നും മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍ അറിയിച്ചു.വിവാഹ പര്‍ച്ചേയ്സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് പവിത്ര വെഡ്ഡിങ്ങ്‌സ് നല്‍കുന്നത്. നാല് നിലകളിലായി ഒരുക്കിയിരിക്കുന്ന പവിത്ര വെഡ്ഡിങ്ങ്‌സില്‍ കാഞ്ചിപുരം, ബനാറസി,ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍,മെന്‍സ്& കിഡ്‌സ് വെയേഴ്‌സ്, റെഡിമെയ്ഡ് ചുരിദാര്‍ മെറ്റിരിയലുകള്‍ എന്നിവയുടെ അതിവിപുലവും ന്യുതനവുമായ ശ്രേണികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങളും പവിത്ര വെഡ്ഡിങ്ങ്‌സില്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

 

Exit mobile version