Home NEWS പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊര്‍ജ്ജം വീണ്ടെടുത്ത് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...

പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊര്‍ജ്ജം വീണ്ടെടുത്ത് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുവജനോല്‍സവം

ഇരിങ്ങാലക്കുട : പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊര്‍ജ്ജം വീണ്ടെടുത്ത് കലാ മേഖലയിലെ പ്രാവിണ്യം തെളിയിക്കാനും മാനസിക പിരിമുറുക്കം ഒഴിവാക്കാനുമായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുവജനോല്‍സവം ഏഷ്യനെറ്റ് കോമഡി താരം സൂര്യ സജു ഉദ്ഘാടനം ചെയ്തു കത്തീഡ്രല്‍ എ കെ സി സി ആയിരം പുസ്തകങ്ങള്‍ വിതരണം ചെയ്തു. പിടിഎയുടെ നേതൃത്യത്തില്‍ പേന, പെന്‍സില്‍, റബ്ബര്‍ എന്നിവയും പൂര്‍വ്വ വിദ്യാര്‍ത്ഥി വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന പത്ത് കുടുംബങ്ങള്‍ക്ക് അയ്യായിരം രൂപ വീതം നല്‍ക്കുകയും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പടിയൂര്‍ ഹോമിയോ ഡിസ്പന്‍സറി വിദ്യാര്‍ത്ഥികള്‍ക്ക്് പ്രതിരോധ മരുന്നുകള്‍ പ്രധാന അധ്യാപികക്ക് കൈമാറി, സി എം ഐ സഭയുടെ അഡ്മിനിസ്‌ടേറ്റര്‍ ഫാ.ഡേവിസ് തട്ടില്‍ പഠനോപകരണങ്ങള്‍ സ്‌ക്കൂളിന് കൈമാറി. അസ്സി.മാനേജര്‍ ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സി ഐ ലിസ്സി, പി .ടി. എ കെ സി സി പ്രസിഡന്റ് ബാബു ചേലേക്കാട്ടുപറമ്പില്‍ ഒഎസ് എ പ്രസിഡന്റ് ജിയോപോള്‍ ഊക്കന്‍ ബെല്‍ജി ബാബു, കാര്‍ത്തിക ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version