Home NEWS സബിതയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു താക്കോല്‍ദാനം ഞായറാഴ്ച്ച

സബിതയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു താക്കോല്‍ദാനം ഞായറാഴ്ച്ച

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കിയ നീഡ്‌സ് ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഞായറാഴ്ച്ച നടക്കുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വടക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്‌സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കിയത്.
ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളില്‍ താമസിച്ച് കഷ്ടപ്പെടുന്നതിനിടയിലാണ് നീഡ്‌സ് സഹായവുമായെത്തിയത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ച് 625 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്.

 

Exit mobile version