ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ പ്രളയകെടുതിയില്‍ നമ്മുടെ നാടിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ധനസമാഹാരത്തിന് വേണ്ടി തിങ്കളാഴ്ച നടത്തുന്ന സര്‍വ്വീസില്‍ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചീരിക്കുന്നു. കണ്ടക്ടറിന്റേയും ഡ്രൈവറിന്റേയും, ഡീസലിന്റെയും തുക കഴിച്ച് ബാക്കി തുകയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ കീഴിലുള്ള എല്ലാ ബസ്സുകളും ഈ കാരുണ്യയാത്രയില്‍ പങ്കാളികളാകും. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇരിങ്ങാലക്കുട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു എം.ആര്‍. നിര്‍വ്വഹിച്ചു.