Home NEWS പ്രളയം കവര്‍ന്നെടുത്ത പഠനോപകാരണങ്ങള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് DYFI യും…

പ്രളയം കവര്‍ന്നെടുത്ത പഠനോപകാരണങ്ങള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് DYFI യും…

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയം കവര്‍ന്നെടുത്ത പഠനോപകാരണങ്ങള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് പഠനോപകരണങ്ങള്‍ ശേഖരിച്ചു നല്‍കി. രണ്ടായിരത്തോളം നോട്ട് പുസ്തകങ്ങള്‍, പേന, റൂള്‍ പെന്‍സിലുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ബാഗ് തുടങ്ങി ഒട്ടേറെ പഠനോപകാരണങ്ങളാണ് ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചത്. മേഖലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യൂണിറ്റുകളില്‍ നിന്നും ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മേഖലാ കമ്മിറ്റികളില്‍ നിന്നും പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, ജില്ലാ കമ്മിറ്റി അംഗം സി. ഡി. സിജിത്ത്, ബ്ലോക്ക് സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഐ. വി. സജിത്ത്, വി. എച്ച്. വിജീഷ്, ടി.വി. വിജീഷ്, അതീഷ് ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.

 

 

Exit mobile version