ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ പെട്ട കരുവന്നൂരില്‍ നിന്നും ആറാട്ടുപുഴയിലേയ്ക്കുള്ള ബണ്ട് റോഡ് പൊട്ടിയ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അറിയിച്ചു.ബണ്ട് റോഡിന്റെ പൊട്ടിയ ഭാഗം വീണ്ടും സന്ദര്‍ശനം നടത്തിയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് റോഡ് ഗതാഗത യോഗ്യമാക്കും. കരുവന്നൂര്‍ പുഴയുടെ വടക്കെ തീരത്തുള്ള ബണ്ട് റോഡാണിത്.വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ഫ്രാന്‍സീസ്, ചേര്‍പ്പ് ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സുജിത സുനില്‍ കുമാര്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ലത ഗോപിനാഥന്‍, മുന്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍ , വല്ലച്ചിറ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ ശുഭ, വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ എം.ഭാനുമതി, പരിസരവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.544, 66 എന്നീ ദേശീയ പാതകളെ നേരിട്ട് ബന്ധിപ്പിക്കുന്നതും ഏറ്റവും ദൂരം കുറഞ്ഞതുമായ ബണ്ട് റോഡാണ് ഇത്.2.2 കിലോമീറ്റര്‍ ദൂരമുള്ള ഈ ബണ്ട് റോഡ് ആറാട്ടുപുഴ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒന്നര കോടി രൂപ ചെലവില്‍ 2007ലാണ് പുനര്‍ നിര്‍മ്മാണം നടത്തിയത്.ബണ്ട് റോഡ് പൊട്ടി ഗതഗതായോഗ്യമല്ലാതായതോടെ നേഴ്‌സറി കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളും പൊതു ജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ യാത്രാ ദുരിതത്തിലാണ്. കിലോമീറ്റര്‍ വളഞ്ഞാണ് ഇവര്‍ നിലവില്‍ യാത്ര ചെയ്തു വരുന്നത്.