Home NEWS നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും ആസൂത്രണ യോഗവും നടന്നു

നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും ആസൂത്രണ യോഗവും നടന്നു

നടവരമ്പ് -നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും, തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ യോഗം നടന്നു. സ്‌കൂള്‍ പ്രതിനിധാനം ചെയ്യുന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ ,ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അബ്ദുള്‍ ഖാദര്‍ , വാര്‍ഡ് മെമ്പര്‍മാരായ ഉജിത സുരേഷ്, വി.എച്ച് വിജീഷ്, എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ ദുരിതബാധിത മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ജീവിതചര്യകളേയും മുന്‍കരുതലുകളേയും കുറിച്ച് സംസാരിച്ചു. ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ‘ പി.ടി.എ, മാതൃസമിതി ,വികസന സമിതിയംഗങ്ങള്‍, അധ്യാപകര്‍, സ്‌കൂള്‍ അദ്യുദയാകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി നേതൃത്വം നല്‍കി.യോഗത്തിന് പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സി.പി. സജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സ്‌കൂള്‍ തല സമിതികളുടെ സംയുക്ത യോഗത്തില്‍ മഴക്കെടുതി മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും കുട്ടികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. പിന്നീട് രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സ്‌കൂളിലെ ശുചീകരണത്തിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി.

 

Exit mobile version