Home NEWS പ്രളയത്തില്‍ നിന്ന് കരകയറാന്‍ കൈതാങ്ങായി ക്രൈസ്റ്റ് മെഡിക്കല്‍ ക്യാമ്പ്

പ്രളയത്തില്‍ നിന്ന് കരകയറാന്‍ കൈതാങ്ങായി ക്രൈസ്റ്റ് മെഡിക്കല്‍ ക്യാമ്പ്

ഇരിങ്ങാലക്കുട-ദുരിത കയത്തില്‍ നിന്ന് കര കയറാന്‍ കൈതാങ്ങായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ തവനീഷ് സംഘടനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് .ഇരിങ്ങാലക്കുടയിലെ ക്യാമ്പുകളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ ആവശ്യാനുസരണം ഇവിടെ നിന്ന് കൊണ്ട് പോകുന്നതിനാല്‍ സാധനങ്ങളുടെ വേസ്റ്റേജ് ഇല്ലാതാക്കാന്‍ സാധിച്ചു.ആഗസ്റ്റ് 15 നാണ് ക്യാമ്പ് ആരംഭിക്കുന്നത് .അന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഒരു ക്യാമ്പ് പോലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.തൃശൂര്‍ ജില്ലയെ കേന്ദ്രീകരിച്ചല്ലായിരുന്നു ക്യാമ്പ് തുടക്കം കുറിച്ചത്.പ്രളയ ബാധിത മേഖലകളായിരുന്ന മറ്റു ജില്ലയെ കേന്ദ്രീകരിച്ചായിരുന്നു.എന്നാല്‍ 15 ന് വൈകീട്ട് 6.30 ഓടെ നിരവധി കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നതോടെ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കായിരുന്നു.അഞ്ച് ദിവസം പിന്നിടുമ്പോള്‍ 60 ഓളം ക്യാമ്പുകളിലായി മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിച്ചു .ക്രൈസ്റ്റ് കോളേജ് ,ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍,സെന്റ് മേരീസ് ,സെന്റ് ജോസഫ്‌സ് കോളേജ് ,കൊല്ലാട്ടി,നാഷ്ണല്‍ സ്‌കൂള്‍,എസ.് എന്‍ .സ്‌കൂള്‍ ,ലിസിയക്‌സ് എന്നിങ്ങനെ നിരധി സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു .മഴ മാറി വെയില്‍ വന്നതിനാല്‍ എല്ലാവരും സ്വന്തം വീടുകളിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ്.പലയിടങ്ങളില്‍ ഇപ്പോഴും ടെലിഫോണ്‍ സംവിധാനം പുനസ്ഥാപിച്ചിട്ടില്ല

 

Exit mobile version