ഇരിങ്ങാലക്കുട- ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഭാരതാംബയെ വന്ദിച്ച് നൃത്ത ശില്പവുമായി എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് .എസ്.എസ് ലെ എന്‍. എസ് .എസ് 
യൂണിറ്റിന്റെ സ്വാതന്ത്ര ദിന പരിപാടിയിലാണ് ഇങ്ങനെയൊരു നൃത്തശില്പം അവതരിപ്പിച്ചത് .വരും കാലഘട്ടങ്ങളില്‍ ഉരുള്‍പൊട്ടലും പ്രളയവും കുറക്കണമെന്നുണ്ടെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും വനങ്ങള്‍ ,പുഴകള്‍ ,പാടങ്ങള്‍ കുന്നുകള്‍ എന്നിവയെല്ലാം സംരക്ഷിക്കണമെന്നും ഭൂമിയുടെ സംതുലിതാവസ്ഥ സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ നൃത്തശില്പം അവതരിപ്പിച്ചത് .പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനും എന്‍ .എസ.എസ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.പ്രിന്‍സിപ്പാള്‍ മിനി സി ,പതാക ഉയര്‍ത്തി.മാനേജര്‍ വി. പി .ആര്‍ മേനോന്‍ ,ഷീജ സി .വി (എച്ച് എം )എന്നിവര്‍ സംസാരിച്ചു.എന്‍ .എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഒ .എസ് ശ്രീജിത്ത് ,ദേവി പ്രിയ കെ പി ,മിലന്‍ ജോണ്‍സണ്‍ ,വിശ്വജിത്ത് എന്‍ ജെ ,അര്‍ച്ചന എസ് നായര്‍ ,കൃഷ്ണാരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി