തൃശ്ശൂര്‍ : സംസ്ഥാനമൊട്ടാകെ പ്രളയകെടുതിയില്‍ ഉഴലുമ്പോഴും തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കാര്യമായ ദുരിതങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി തുടങ്ങി.ഡാംമുകള്‍ എല്ലാം തന്നെ പരമാവധി വെള്ളം തുറന്ന് വിടുന്നതിനാല്‍ പുഴകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.പാലക്കാട് റൂട്ടിലുള്ള കുതിരനില്‍ മണ്ണിടിഞ്ഞ് വാഹനങ്ങളുടെ മേല്‍ വീണ് ഈ വഴി റോഡ് ബ്ലോക്കാണ്.പുഴയ്ക്കല്‍ പാടത്ത് റോഡ് വെള്ളം കയറി ബ്ലോക്കായി കൊടകര ഭാഗത്ത് ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ചാലക്കുടിയിലും വെള്ളം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.കോന്തിപുലം ആനന്ദപുരം റോഡ്,മൂര്‍ക്കനാട് കാറളം റോഡ് എന്നിവിടങ്ങളെല്ലാം ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.കരുവന്നൂര്‍ പുഴ അതിന്റെ പൂര്‍ണ്ണ രൗദ്രഭാവത്തിലാണ് ഒഴുകുന്നത്.ഇല്ലിക്കല്‍ ഡാംമിന്റെ പരിസരത്ത് എട്ടുമന പ്രദേശത്തേയ്ക്കുള്ള ബണ്ട് നിറഞ്ഞ് കവിഞ്ഞാണ് പുഴ ഒഴുകുന്നത്.ബണ്ട് സംരക്ഷിക്കാന്‍ ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.മൂര്‍ക്കനാട് മിക്ക വീടുകളും വെള്ളത്തിലായി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയക്ക് മാറി.പടിയൂര്‍ വളവനങ്ങാടിയിലെ എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പ് സമീപത്തെ കല്യാണ ഹാളിലേയക്ക് മാറ്റി.പടിയൂരില്‍ നിരവധി കുടുംബങ്ങളാണ് വെള്ളകെട്ടില്‍ കഴിയുന്നത്.ട്രെയിന്‍,വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.