ഇരിങ്ങാലക്കുട : പിതൃമോക്ഷത്തിനായി കര്‍ക്കിടക വാവ്ബലി സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക് .രാവിലെ 4.30 മുതല്‍ തന്നെ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു.മഴയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ക്ഷേത്രവളപ്പിലെ ഹാളിലാണ് ബലിയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.മൂവായിരത്തിയഞ്ഞൂറ് പേരൊളം ബലിയിടുന്നതിനായി ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.ക്ഷേത്രം മേല്‍ശാന്തി മണി,മറ്റ് ശാന്തിമാരായ ശരണ്‍,ശ്യാംജി തുടങ്ങിയവര്‍ ബലികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ബലിയിടാന്‍ എത്തിയവര്‍ക്ക് ലഘുഭക്ഷണവും ഔഷധകാപ്പിയും വിതരണം ചെയ്തു.ഞായറാഴ്ച്ച രാവിലെ 5.30ന് അഷ്ട്രദ്രവ്യ മഹാഗണപതി ഹോമവും തുടര്‍ന്ന് 10 മണിയ്ക്ക് മൂന്ന് ഗജവീരന്‍മാര്‍ക്ക് ആനയൂട്ടും ഔഷധകഞ്ഞി വിതരണവും നടക്കും.