ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ ‘കുമ്പസാരം’ എന്ന കൂദാശയെ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രൈസ്തവ വിശ്വാസത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നു സംസ്ഥാന സിഎല്‍സി അഭിപ്രായപ്പെട്ടു. കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും, ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍ പരിഗണിക്കാതെയും ബന്ധപ്പെട്ട ആരുമായും ആലോചിക്കാതെയും ക്രൈസ്തവസഭകളെ കേള്‍ക്കാതെയുമാണ് വനിതാ കമ്മീഷന്റെ അധികാര പരിധിയില്‍ വരാത്ത ഒരു വിഷയത്തെകുറിച്ച് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഭിപ്രായം പറഞ്ഞത്. ഏകപക്ഷീയമായ റിപ്പോര്‍ട്ടു നല്‍കിയതു തന്നെ നിരുത്തരവാദപരവും ദുരുദേശ്യപരവുമാണെന്നു ഇതില്‍ നിന്നും വ്യക്തമാണ്. വിശ്വാസത്തില്‍ ജീവിക്കാനും വിശ്വാസം പാലിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കിയ വ്യക്തിയുടെ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യവും വര്‍ഗീയ മനോഭാവവും ഇതില്‍ നിന്നും വെളിപ്പെടുത്തുന്നതുമാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കുമ്പസാരം ഒരു കൂദാശ മാത്രമല്ല ആത്മീയ വളര്‍ച്ചയ്ക്കും നിത്യരക്ഷയ്ക്കുമുള്ള മാര്‍ഗവുമാണ്. നൂറ്റാണ്ടുകളായി ക്രൈസ്തവസഭകളില്‍ കുമ്പസാരം നിലവിലുണ്ട്. കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍വേണ്ടി ജീവന്‍പോലും ബലികൊടുത്തിട്ടുള്ള ചരിത്രമുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും മതസ്പര്‍ധ വളര്‍ത്തി സമൂഹത്തില്‍ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ് ഇതിനു പിന്നിലുള്ളത്. ഗുഢമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ വനിതാ കമ്മീഷന്റെ ഈ നടപടിയില്‍ സംഥാന സിഎല്‍സി ശക്തമായി പ്രതിഷേധിക്കുന്നു. കുമ്പസാരം നിര്‍ത്തലാക്കണമെന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ഭാരതത്തില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും യോഗം വിലയിരുത്തി. ഭാരതത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ തകര്‍ക്കാനും ജനാധിപത്യം കളങ്കപ്പെടുത്താനുമുള്ള സംഘടിത നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സമൂഹത്തിലെ മറ്റു മതസ്തരുടെ ഇടയില്‍ ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിച്ച രേഖശര്‍മ മാപ്പു പറഞ്ഞ് തന്റെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിയണമെന്നും യോഗം ആവശ്യരപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യന്‍ അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, ദേശിയ വൈദീക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, ട്രഷറര്‍ റീത്ത ദാസ്, വൈസ് പ്രസിഡന്റുമാരായ ഡില്‍ജോ തരകന്‍, ഷൈജോ പറമ്പി, ജോയിന്റ് സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ജനനറല്‍ കോര്‍ഡിനേറ്റര്‍ വിനേഷ് ജെ. കോളെങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ദേശിയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രാജിവെക്കുക കത്തോലിക്ക കോണ്‍ഗ്രസ്സ്
ഇരിങ്ങാലക്കുട :ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നയകുമ്പസാരം നിരോധിക്കണമെന്ന് രേഖ ശര്‍മ്മയുടെ പ്രസ്താവന ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നതും വര്‍ഗ്ഗീയ ധ്രൂവി കരണം നടത്തുവാന്‍ ഉദേശിച്ചിട്ടുള്ളതുമാണെന്നും എത്രയും പെട്ടന്ന് ഈ പ്രസ്താവന പിന്‍വലിച്ച് കത്തോലിക്ക സഭയോട് മാപ്പ് പറയുകയോ, അല്ലാത്തപക്ഷം ദേശിയ വനിത കമ്മിഷന്‍ അദ്ധ്യക്ഷപദം രാജിവെക്കണമെന്നും കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് ആവശ്യപെട്ടു എ കെ സി സി സംസ്ഥാന മുന്‍ പരിസ്ഥിതി ചെയര്‍മാന്‍ ജോസ് മാമ്പിള്ളി, കത്തീഡ്രല്‍ പ്രസിഡന്റ് ബാബു ചേലേക്കാട്ടുപറമ്പില്‍, സെക്രട്ടറി ഷേര്‍ളി ജാക്‌സണ്‍, ജോസഫ് ആന്റണി, റാഫേല്‍ നെയ്യന്‍ തോമസ് തൊകലത്ത്, വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു