ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോയുടെ 27-ാമത് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ടെന്നീസ് ടൂര്‍ണമെന്റ് ഡോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്സ.പി.ഫെയ്മസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ റെക്ടറും മേനേജറുമായ ഫാ.മാനുവല്‍ മേവട, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല ഐ.എസ്.സി. പ്രിന്‍സിപ്പല്‍ ഫാ.മനു പീടികയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ കണ്‍വീനര്‍ സ്‌റ്റേനി വര്‍ഗ്ഗീസ് സംഘടനയുടെ സെക്രട്ടറിയും കോട്ടുമായ മിഥുന്‍ ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് ഓപ്പണ്‍ ചാക്കോള മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് റോസി ചാക്കോള മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും, യുവജനങ്ങളുടെ സിംഗിള്‍സില്‍ വിജയിക്കുന്നവര്‍ക്ക് ഡോ.വി.ജി.പവിത്രന്‍ എവറോളിങ് ട്രോഫിയും,ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിജയികള്‍ക്ക് എ.സുരേഷ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നല്‍കുന്നതാണ്. മിനി കേഡറ്റ്, കേഡറ്റ് സബ്ജൂനിയര്‍, ജൂനിയര്‍ യൂത്ത് മെന്‍സ്,വിമെന്‍സ് വെറ്ററന്‍സ് എന്നീ കാറ്റഗറികൡ മത്സരം ഉണ്ടായിരിക്കുന്നതാണ്. 20-ാംതിയതി വൈകുന്നേരം മെന്‍ കേഡറ്റ്‌സ്, കേഡറ്റ്, കേഡറ്റ്‌സ് സിംഗിള്‍സ് ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി 400 ല്‍പരം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.