ഇരിങ്ങാലക്കുട : വര്‍ഗ്ഗിയ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ നാട്ടിലെ പുസ്തകശാലയിലേക്ക് ഇരിങ്ങാലക്കുടയിലെ സംസ്‌കാരിക പ്രതിഭ കെ വി രാമനാഥന്‍ മാസ്റ്റര്‍ എഴുതിയ 10 പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥശാലാ സംഘവും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ അഭിമന്യൂവിന്റെ ഓര്‍മ്മക്ക് നാടായ വട്ടവടയില്‍ സ്ഥാപിക്കുന്ന മഹാരാജാസ് ലൈബ്രറിയിലേക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്ന പുസ്തകവണ്ടിയിലേക്കാണ് കെ വി രാമനാഥന്‍ മാസ്റ്ററുടെ വസതിയില്‍ നിന്ന് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ പുസ്തകശേഖരം സ്വീകരിച്ചത്. കെ വി രാമനാഥന്‍ മാസ്റ്റര്‍ വിവിധ കാലഘട്ടങ്ങളില്‍ എഴുതിയ 10 പുസ്തകങ്ങളായ അത്ഭുതവാനരന്മാര്‍, അത്ഭുത നീരാളി, സ്വര്‍ണ്ണമുത്ത്, രാജുവും റോണിയും ഓര്‍മയിലെ മണിമുഴക്കം , കര്‍മ്മകാണ്ഡം, കുട്ടികളുടെ ശാകുന്തളം , തിരഞ്ഞെടുത്ത ചെറുകഥകള്‍ തിരഞ്ഞെടുത്ത ബാലസാഹിത്യ കൃതികള്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വ്വം എന്നി പുസ്തകങ്ങളാണ് നല്‍കിയത്.രാമനാഥന്‍ മാസ്റ്ററുടെ ഭാര്യ രാധടീച്ചര്‍, മകളും നാടകപ്രവര്‍ത്തകയുമായ രേണുരാമനാഥ്, അഡ്വ. കെ ജി അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍, ഡോ. കെ പി ജോര്‍ജ്ജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു, ഗോപിനാഥ് പി, ഭരതന്‍ കണ്ടെങ്കാട്ടില്‍, അജിത്ത്കുമാര്‍, എ എന്‍ രാജന്‍, കെ ജി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.