Home NEWS നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ രാസക്രീഡ അരങ്ങേറി.

നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ രാസക്രീഡ അരങ്ങേറി.

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ ബുധനാഴ്ച രാസക്രീഡ അരങ്ങേറി. വൈകീട്ട് ആറിന് നടന്ന മഹോത്സവത്തില്‍ കലാമണ്ഡലം സംഗീത രാസക്രീഡ വിവരിക്കുന്ന 123 മുതല്‍ 133 വരെയുള്ള ശ്ലോകങ്ങള്‍ അഭിനയിച്ചു. കൃഷ്ണന്‍ യമുനാതീരത്ത് രാധയോടും മറ്റ് ഗോപസ്ത്രീകളോടുമപ്പം നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്നു. രാധ രാത്രി യമുനയുടെ തീരത്ത് എത്തി പുലര്‍ച്ചെ കൃഷ്ണനോട് കലഹിക്കുന്നു. സത്യം മനസിലാക്കിയ രാധ മറ്റ് ഗോപികമാരും പിറ്റേന്ന് രാത്രി കൃഷ്ണനോടൊപ്പം രാസക്രീഡയാടുന്നതാണ് ഇതിവ്യത്തം. ഇവിടെ നടി രാധയെ ഗോപികമാര്‍ അലങ്കരിപ്പിക്കുന്നതും തുടര്‍ന്ന് യമുനാതീരത്ത് കൃഷ്ണനെ കാത്തിരിക്കുമ്പോള്‍ രാധയ്ക്കുണ്ടാകുന്ന കാമപാരാവശ്യവും വികാരവിചാരങ്ങളും വിസ്തരിച്ച് പകര്‍ന്നാടി. കലാമണ്ഡലം രതീഷ്ദാസ്, ജയരാജ്, രാഹുല്‍ എന്നിവര്‍ മിഴാവിലും കലാമണ്ഡലം അശ്വതി, നീല തുടങ്ങിയവര്‍ താളത്തിലുമായി പശ്ചാത്തലമേളമൊരുക്കി.

Exit mobile version