ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായി ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദേവസ്വം കൊട്ടിലായ്ക്കല്‍ പറമ്പില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നാലമ്പലം പില്‍ഗ്രിമേജ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി പുതിയതായി നിര്‍മ്മിച്ചു നല്‍കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ 11 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.ഇത് കൂടാതെ ഭക്തര്‍ക്കായി സ്ഥിരം ശൗചാലയങ്ങള്‍,പാര്‍ക്കിംങ്ങ് ഗ്രൗണ്ട് ക്വാറി വെയ്സ്റ്റ് അടിച്ച് ബലപെടുത്തി പേഷ്‌ക്കാര്‍ റോഡിലേയ്ക്ക് പുതിയ റോഡ് നിര്‍മ്മിച്ച് കാറുകളും ബൈക്കുകളും ഇതിലെ കടത്തി വിടുന്നതിലുടെ ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.ക്ഷേത്രത്തില്‍ ഭക്തര്‍്ക്ക് മഴയേല്‍ക്കാതെ വരി നില്‍ക്കുന്നതിനായി പന്തലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കെ എസ് ആര്‍ ടി സി യുടെ രണ്ട് ബസുകള്‍ സ്ഥിരമായും അവധി ദിവസങ്ങളില്‍ ഒരു ബസ് അധികമായും സര്‍വ്വീസ് നടത്തുന്നു. 106 രൂപയാണ് ചാര്‍ജ്. രാവിലെ 6 മണിക്കും 6 :30ക്കും കൂടല്‍മാണിക്യക്ഷേത്രനടയില്‍ നിന്നും ഒരു ബസ് തൃശ്ശൂരില്‍ നിന്നുമാണ് സര്‍വ്വീസ് നടത്തുക.നാലമ്പല തീര്‍ത്ഥാടനത്തിലെ നാല് ക്ഷേത്രങ്ങളേയും ഉള്‍പ്പെടുത്തിയുള്ള യാത്രയാണിത്. ഇത്തവണ തീര്‍ത്ഥാടകരായ സീനിയര്‍ സിറ്റിസന് 10 രൂപ ചാര്‍ജില്‍ മുന്‍കൂട്ടി റിസര്‍വഷനും ഉണ്ട്.