ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ. എന്‍. എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15 ഞായറാഴ്ച രാവിലെ 8 മണിക്ക് ആറാട്ടുപുഴ ശാസ്താ കൃപയില്‍ വെച്ച് കര്‍ക്കടക ഔഷധ കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്യുന്നു. മുന്‍കൂട്ടി പേരുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 കുടുംബങ്ങള്‍ക്കാണ് ഇത് ലഭ്യമാകുന്നത്. രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധ സമ്പന്നമായ ഈ കര്‍ക്കടക കഞ്ഞിക്കൂട്ട് വിതരണം രാവിലെ 8 മുതല്‍ 11 വരെയാണ്. കഞ്ഞിക്കിറ്റിന് താല്പര്യമുള്ളവര്‍ ജീവനിയുടെ ആസ്ഥാനമായ ആറാട്ടുപുഴ ശാസ്താകൃപയില്‍ നിന്നും ജൂലൈ 12ന് മുമ്പ് മുന്‍ഗണനാ കൂപ്പണുകള്‍ കൈപ്പറ്റേണ്ടതാണ്.
നവരയരി, ചെറുപുന്നയരി, കൊത്തമ്പാലയരി, കുടകപ്പാലരി, വിഴാലരി, കാര്‍കോകിലരി, ഏലത്തരി , ജീരകം, മല്ലി, പെരുംജീരകം, ഉലുവ, ആശാളി, തിപ്പലി, കാട്ടുതിപ്പലിവേര്, ചുക്ക്, കുറുവേലി, അയമോദകം, ഇന്തുപ്പ് , ചെറൂള, ദേവദാരം എന്നിവയുടെ കൂട്ടാണ് കര്‍ക്കടക ഔഷധക്കഞ്ഞി .ഈ ഔഷധക്കഞ്ഞി കര്‍ക്കടകം ഒന്നു മുതല്‍ 7വരെ ഉപയോഗിച്ചാല്‍ ശരീരക്ഷീണം, വിശപ്പില്ലായ്മ, വാതസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ അകറ്റി ശരീരത്തിന് ബലവും ഉന്മേഷവും പ്രദാനം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക്
സെക്രട്ടറി,
‘ജീവനി’,
ആറാട്ടുപുഴ,
തൃശ്ശൂര്‍ 680562
എന്ന വിലാസത്തിലോ 9447476185, 9496346565എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ് .