Home NEWS ഇരിങ്ങാലക്കുടയില്‍ മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചയാളും പിടിയില്‍

ഇരിങ്ങാലക്കുടയില്‍ മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചയാളും പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാബ് ദേഹത്ത് വീണത് സംബദ്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ചെട്ടിപറമ്പ് കനാല്‍ ബേസ് കോളനിയില്‍ രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനായ മൊന്തച്ചാലില്‍ വിജയന്‍ (58) നെ വെട്ടികൊലപെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി.നടവരമ്പ് ഡോക്ടര്‍പടി സ്വദേശി എലൂപറമ്പില്‍ സനല്‍ ദാസന്‍ (20) ആണ് സി.ഐ എം കെ സുരേഷ്‌കുമാറും സംഘവും പിടികൂടിയത്.സംഭവത്തില്‍ പ്രധാനപ്രതിയടക്കം 12 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളത്ത് നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കൊലയാളി സംഘാങ്ങളെ കൊല നടന്ന സ്ഥലത്തേക്കും,കൊലക്കു ശേഷം പിറ്റേന്ന് തമിഴ്‌നാട്ടിലെ മധുരയിലേക്കും രക്ഷപെടാനായി ഓട്ടോയില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുചെന്നാക്കിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഗുണ്ടാതലവന്‍ രഞ്ജുവും, ബോംബ് ജിജോയും, മെജോ എന്നിവരെയാണ് സനല്‍ദാസ് രക്ഷപെടാന്‍ സഹായിച്ചത്.പിന്നീട് ബോംബ് ജിജോയെ കണ്ണൂര്‍ തില്ലങ്കേരിയിലെ മുടകുഴി മലയില്‍ നിന്നും, രഞ്ജും, മെജോ എന്നിവരെ മറ്റ് ഒളിസങ്കേതത്തില്‍ നിന്നും പ്രത്യേക അന്യേഷണ സംഘം പിടികൂടിയിരുന്നു.ഇതോടെ വിജയന്‍ വധകേസ്സില്‍ 13 പേര്‍ പോലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞുവരികയാണ്.പ്രത്യേക അന്യേഷണ സംഘത്തില്‍ എസ് ഐ കെ എസ് സുശാന്ത്, സ്‌ക്കാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത് , സുജിത്ത് കുമാര്‍ , എ കെ മനോജ്, എ കെ രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത് .കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവരെയും, കൊലപാതകത്തിന് ആയുധങ്ങൾ നൽകിയവരേയും, രക്ഷപെടാൻ സഹായം നൽകിയവരടക്കം മുഴുവൻ പേരേയും അറസ്റ്റു ചെയ്യുമെന്നു CI പറഞ്ഞു.

Exit mobile version