Home NEWS 10 ലക്ഷം പേര്‍ക്ക് സൗജന്യ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് അവസമൊരുക്കി ഭാരത് സേവക്‌സമാജ്

10 ലക്ഷം പേര്‍ക്ക് സൗജന്യ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് അവസമൊരുക്കി ഭാരത് സേവക്‌സമാജ്

ഇരിങ്ങാലക്കുട- 2020 ല്‍ ഇന്ത്യയെ ഡിജിറ്റല്‍ സാക്ഷരത രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്.14 വയസ്സു മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക.പ്രാഥമിക ഘട്ടത്തില്‍ 14 നും 17 നും മദ്ധ്യേ പ്രായമുള്ള കുട്ടികളെയാണ് പരിശീലനത്തിന് തെരഞ്ഞടുക്കുന്നത് .പ്രാഥമിക പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷ നടത്തിയും വിജയികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായിരിക്കും.പ്രവേശനം ,പരിശീലനം ,പരീക്ഷ എന്നിവ തികച്ചും സൗജന്യമാണ് .ഈ പ്രൊജക്ട് സൗത്ത് ഇന്ത്യയില്‍ എയിംസുമായി സഹകരിച്ചാണ് ഭാരത് സേവക് സമാജ് നടത്തുന്നത് .സ്‌കൂള്‍ ,കോളേജ് ,പഞ്ചായത്തുകള്‍ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാരത് സേവക് സമാജിന്റെ ഇരിങ്ങാലക്കുട സെന്ററിന്റെ നേതൃത്വത്തില്‍ 1 ലക്ഷം പേര്‍ക്കാണ് ആദ്യ ഘട്ട പരിശീലനം നല്‍കുന്നത് .വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ ഇന്‍ചാര്‍ജ്ജ് ദിവ്യ സിപ്‌സന്‍ ,കോ-ഓഡിനേറ്റര്‍ കെ ബി രതീഷ് ,ട്രയിനിംഗ് ഇന്‍ ചാര്‍ജ്ജ്് ജെയ്ന്‍ ജോസ് ,ആകാശ് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Exit mobile version