Home NEWS കരുവന്നൂര്‍ കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു

കരുവന്നൂര്‍ കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു

കരുവന്നൂര്‍ : ചെവ്വാഴ്ച്ച രാത്രി കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിന് സമീപത്താണ് അപകടം നടന്നത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുകയായിരുന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലട്രിക് പോസ്റ്റിലിടിച്ച് കാനയിലേയ്ക്ക് വീഴുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഓടിഞ്ഞ് വീണു.ഇലട്രിക് പോസ്റ്റില്‍ ഈസമയം വൈദ്യൂതി ഉണ്ടായിരുന്നുവെങ്കില്ലും കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.കെ എസ് ഇ ബി ജീവനക്കാര്‍ ബുധനാഴ്ച്ച രാവിലെ സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിട്ട് വൈദ്യൂതി ബദ്ധം പുനസ്ഥാപിച്ചു.

 

Exit mobile version