Home NEWS ഊരകം പള്ളിയില്‍ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

ഊരകം പള്ളിയില്‍ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

ഊരകം: സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇരിങ്ങാലകുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി താക്കോല്‍ കൈമാറ്റം നടത്തി. വികാരി റവ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് ആശീര്‍വാദം കര്‍മം നി്ര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എല്‍.ജോസ്, കെ.പി.പിയൂസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ വിക്ടോറിയ, ബ്രദര്‍ പ്രവീണ്‍ വെള്ളാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹഭവന പദ്ധതി പ്രകാരം ഇടവകയില്‍ നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടാണിത്

 

Exit mobile version