ഇരിങ്ങാലക്കുട : ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, വിഷയം ചര്‍ച്ച ചെയ്യുവാന്‍ എല്‍. ഡി. ഫിന് താല്‍പര്യമില്ലെന്ന് യു. ഡി എഫ്. ശനിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. നഗരസഭയെ വെല്ലുവിളിച്ചു കൊണ്ടാണ് സ്വകാര്യ വ്യക്തി അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി നല്‍കിയ സ്‌റ്റേ ഒഴിവായ സാഹചര്യത്തില്‍ അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വപ്പിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിക്ക് എതിരെ നഗരസഭ നല്‍കിയ കേസ്സുകള്‍ പിന്‍വലിച്ചതായി എല്‍ .ഡി. എഫ്. അംഗം എം. സി. രമണന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുമായി നഗരസഭ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വക്കാതിരുന്നതിനെ എല്‍. ഡി. എഫ്. അംഗം. സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. നഗരസഭ ഭരണ നേത്യത്വം വിഷയം മറച്ചു വക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച സി. സി. ഷിബിന്‍ നാല്‍പത്തിയൊന്നു കൗണ്‍സിലര്‍മാര്‍ക്കും അറിയാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അക്വയര്‍ നടപടികള്‍ ആരംഭിച്ച നഗരസഭ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുന്നതിനെ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. അതേ സമയം സ്വകാര്യ വ്യക്തിയുമായുള്ള ചര്‍ച്ചക്ക് മുന്‍പ് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ചൂണ്ടിക്കാട്ടി. നഗരസഭ നല്‍കിയ കേസ്സുകല്‍ പിന്‍വലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ വി. സി. വര്‍ഗീസ് എല്‍. ഡി. എഫ്. ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വിമര്‍ശിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ എല്‍. ഡി. എഫ് അംഗങ്ങള്‍ എത്തിയതോടെ, യു. ഡി. എഫ്- എല്‍. ഡി. എഫ്. അംഗങ്ങല്‍ തമ്മില്‍ ഏറെ നേരം വാഗ്വാദം തുടര്‍ന്നു. സ്വാകാര്യ വ്യക്തിയുമായി നടത്തിയ ചര്‍ച്ചയില്‍ നാലര മീറ്റര്‍ സ്ഥലം വിട്ടുതരണമെന്ന് തന്നെയാണ് നഗരസഭ നിലപാടെടുത്തത്. അതംഗീകരിക്കാന്‍ സ്വകാര്യ വ്യക്തി തയ്യാറാവാത്ത സാഹര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വക്കാന്‍ ആവശ്യപ്പെട്ട്് നഗരസഭ നോട്ടീസ് നല്‍കിയതായും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പോലീസ് സഹായം ലഭിച്ചിട്ടില്ലെന്നും വി. സി. വര്‍ഗീസ് പറഞ്ഞു. നഗരസഭ മുന്‍പ് നല്‍കിയ നോട്ടീസുകളില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനാലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പിന്‍വലിച്ച്് പുതിയ നോട്ടീസ് നല്‍കിയതെന്നും വി. സി. വര്‍ഗീസ് പറഞ്ഞു. ഈ കേസ്സുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവുകള്‍ കൗണ്‍ില്‍ യോഗത്തില്‍ വായിക്കണമെന്ന് ബി. ജെ. പി. അംഗം ആവശ്യപ്പെട്ടതനുസരിച്ച് ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു. നഗരസഭ ഈ വിഷയത്തില്‍ തോറ്റിരിക്കുകയാണന്നും, അഭിഭാഷകരെ മാറ്റി വേണം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. റോഡിന്റെ വീതി പതിനാറു മീറ്ററായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് അക്വയര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. നഗരസഭക്ക് വിഴ്ച സംഭവിച്ചിട്ടില്ലെന്നും അക്വയര്‍ ചെയ്തു ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നവര്‍ സ്വകാര്യ വ്യക്തിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും അഡ്വ വി. സി. വര്‍ഗീസ് ആരോപിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തിനു ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വക്കുന്നതിന് പോലീസുമായി സംസാരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു. കല്ലേരി തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും തോട് അളന്നു തിട്ടപ്പെടുത്തി അനതിക്യത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാനും നടപടി സ്വീകരിക്കണമെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. ബൈപ്പാസ്സ് റോഡിലെ പ്രമുഖ സ്ഥാപനങ്ങളടക്കം തോട് കയ്യേറിയാണ് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് പി. വി. ശിവകുമാര്‍ ആരോപിച്ചു. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചതായും ഇപ്പോള്‍ നീരൊുക്കുള്ളതായും ചൂണ്ടിക്കാട്ടിയ യു. ഡി. എഫ്. അംഗം സുജ സജ്ജീവ്കുമാര്‍ തോട്ടിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടു. നഗരസഭാതിര്‍ത്തിയിലെ മുഴുവന്‍ തോടുകളും അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കണമെന്ന് കൗണ്‍സിലില്‍ പൊതു വികാരം ഉയര്‍ന്നു. നഗരസഭ ബസ്സ് സ്റ്റാന്‍ഡ് പരിസരത്തെ സ്വാകാര്യ വ്യക്തിയുടെ അപകടാവസ്ഥയിലായ കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കാന്‍ നടപടി വേണമെന്ന് എല്‍. എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയായാണ് കെട്ടിടം നിലനില്‍ക്കുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ കെട്ടിട ഉടമയും വാടകക്കാരും തമ്മിലുള്ള കേസ്സ് നിലവിലുള്ളതിനാലാണ് നഗരസഭക്ക് നടപടി സ്വാകരിക്കാന്‍ കഴിയാത്തത്. കെട്ടിടം ദുര്‍ബലപ്പെടുത്തുന്നതിന് കെട്ടിട ഉടമ തന്നെ ശ്രമിക്കുകയാണന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. മൂന്നു മണിക്ക് ആരംഭിച്ച കൗണ്‍സില്‍ യോഗം അജണ്ടക്കു പുറത്തുള്ള വിഷയങ്ങള്‍ കഴിഞ്ഞ് അജണ്ടയിലേക്ക് കടന്നത് ഒന്നര മണിക്കൂറിന ശേഷമായിരുന്നു. പതിനാറ് അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം നാലു അജണ്ടകള്‍ മാത്രം ചര്‍ച്ചക്കെടുത്ത് തിങ്കളാഴ്ച വീണ്ടും ചേരുന്നതിന് തീരുമാനിക്കുകയായിരുന്നു. .