പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കിണര്‍ റിചാര്ജ്ജിംങ്ങിനുള്ള പുതിയ പദ്ധതി ‘ജലം ജീവാമൃതം’ പദ്ധതി പ്രൊഫ.കെ യു അരുണന് ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യഘട്ടത്തില്‍ പുല്ലൂര്‍ വില്ലേജിലെ 200 കിണറുകള്‍ റിചാര്‍ജ്ജ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ആദരണീയം 2018 ന്റെ ഭാഗമായി പുല്ലൂര്‍ വില്ലേജിലെ എസ് എസ് എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന് എന്നിവര്‍ ആദരിച്ചു.സ്വയം സഹായസംഘങ്ങള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്,മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അജിത രാജന്,ഗംഗാ ദേവി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സത്യന്,അഡ്വ കെ എ മനോഹരന്,വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഭരണസമിതി അംഗം സജന് കാക്കനാട് സ്വാഗതവും ബാങ്ക് സെക്രട്ടറി സ്വപ്ന സി എസ് നന്ദിയും പറഞ്ഞു.