Home അഭ്രപാളി കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ….

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ….

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ .നമ്മളിലൊരാളായി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനോടുള്ള കേരള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റാന്‍ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിന് കഴിഞ്ഞു.മിമിക്രിയുടെ അതിഭാവുകത്വം ഇല്ലാതെ ജയസൂര്യ എന്ന നടന്‍ തന്റെ ആത്മാര്‍ത്ഥത നിറഞ്ഞ അഭിനയത്തിലൂടെ കഥാകൃത്തും സംവിധായകനും ഉദ്ദേശിച്ച സന്ദേശം ജനങ്ങളിലേക്കെത്തിച്ചു.ഇതുവരെ എന്നും കളിയാക്കാനും മാറ്റി നിര്‍ത്താനും അവശേഷിക്കപ്പെട്ട സമൂഹം -ട്രാന്‍സ്‌ജെന്‍ഡര്‍ .ബാല്യകാലത്തില്‍ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോള്‍ തന്നിലെ സ്വത്വം മത്തായി എന്ന ആണ്‍കുട്ടി മനസ്സിലാക്കുകയും പിന്നീടങ്ങോട്ട് താനായി ജീവിക്കാന്‍ മത്തായി നടത്തുന്ന അതിജീവനത്തിന്റെയും കഥയാണ് മേരിക്കുട്ടി

മാത്തുകുട്ടി, മേരിക്കുട്ടിയാകാന്‍ തയ്യാറെടുക്കുന്നതാണ് സിനിമയുടെ തുടക്കം. ട്രാന്‍സ്ജെന്‍ഡര്‍ ആയ മേരിക്കുട്ടിയെ സ്വന്തം മാതാപിതാക്കളും നാട്ടുക്കാരും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. വിപ്രോയില്‍ ഒരു നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അവളുടെ ആഗ്രഹം പോലീസുകാരിയാകുക എന്നതാണ്. അതിനായി എല്ലാ പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ച് അവള്‍ മുന്നോട്ട് പോകുന്നു.യഥാര്‍ത്ഥത്തില്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരും കണ്ടിരിക്കേണ്ട സിനിമ.എന്നും കോമാളികളായും വെറുക്കപ്പെട്ടവരായും നാം സമൂഹത്തില്‍ കാണുന്ന ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യനാണ് എന്ന് കാട്ടി തരുന്ന സിനിമ.ഇതിനു മുന്‍പും ഇത്തരം പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കും സ്വപ്നങ്ങളുണ്ട് അവര്‍ക്കും ജീവിക്കണം എന്ന് പച്ചയായ കഥാവതരണത്തിലൂടെ കാട്ടിതരുന്നു.കഥാപാത്രങ്ങളെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു.ജയസൂര്യ എന്ന നടന്റെ കാലിബര്‍ ശരിക്കും കാണാം കഥയിലുട നീളം .
മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള ഒരു സിനിമയാണ് ‘ഞാന്‍ മേരിക്കുട്ടി’. ഒരു കഥയെക്കാള്‍ നിരവധി രംഗങ്ങള്‍ മേരിക്കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. തമാശ രംഗങ്ങള്‍ അധികം ഇല്ലെങ്കിലും രസകരമായി കഥ ഒഴുകുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ സിനിമകളില്‍ പതിവുള്ള പ്രചോദനാത്മക ഉദ്ധരണികളുടെ തിളക്കം ഇവിടെയും ഉണ്ട് . എങ്കിലും ആദ്യമധ്യാന്തം അമിത നാടകീയത കടന്നുകൂടുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. നന്മ നിറഞ്ഞ കഥാപാത്ര സൃഷ്ടിക്കിടയില്‍ ചില മേഖലകള്‍ അവഗണിക്കപ്പെട്ടിട്ടുമുണ്ട്.

 

 

 

Exit mobile version