ഇരിങ്ങാലക്കുട : ഠാണവില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നതായി വിവരം.കൊടകര പോലിസ് സ്‌റ്റേഷന്‍ പരിധയിലെ മയക്ക് മരുന്ന് അബ്കാരി കേസുകളില്‍ അകപ്പെട്ട് സബ്ബ് ജയില്‍ എത്തിയ പ്രതി ജീവനക്കാരെ ഭീഷണിപെടുത്തുകയും വധഭീഷണി മുഴക്കി അനര്‍ഹമായ സൗകര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പ്രതി ഭക്ഷണത്തിന്റെ പേരിലും മറ്റും സ്ഥിരമായി ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സെല്ലിന് പുറത്തിറക്കി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഗ്ലാസും നഖവും ഉപയോഗിച്ച് സ്വന്തം ശരിരത്തില്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജയിലിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായതിനാല്‍ ഇയാളെ വീയൂരിലേയ്ക്ക് മാറ്റുകയായിരുന്നു.ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.നിലവില്‍ 35 തടവുക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 70 ല്‍ കൂടുതല്‍ തടവുക്കാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആകെ 5 സെല്ലുകള്‍ മാത്രമുള്‌ല സബ്ബ് ജയിലില്‍ അക്രമാസക്തരായ തടവുക്കാരെയും മദ്യം,മയക്ക്മരുന്ന് എന്നിവയ്ക്ക് അടിമകളായ തടവുക്കാരെയും പകര്‍ച്ചവ്യാധികളില്‍പ്പെട്ട തടവുക്കാരെയും വേര്‍തിരിച്ച് പാര്‍പ്പിക്കുന്നതിനുള്ള സെല്ലുകളുടെയും കുറവുണ്ട്.പ്രതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയില്‍ ജീവനക്കാര്‍ നിയമനടപടി നേരിടെണ്ട സാഹചര്യമാണിപ്പോള്‍.