ഇരിങ്ങാലക്കുട : മാലിന്യകുമ്പാരം ഇന്നിന്റെ വിപത്താണെന്നും മാലിന്യസംസ്‌ക്കരണം യുവതലമുറയുടെ ജീവിത ശൈലിയുടെ ഭാഗമായി മാറ്റണമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന ‘മാലിന്യസംസ്‌ക്കരണവും സഹകരണ കാര്‍ഷിക മേഖലയും ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദേഹം.സി എന്‍ ജയദേവന്‍ എം പി അവാര്‍ഡ് ദാനം നിര്‍വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.ഐ ടി യു ബാങ്ക് പ്രസിഡന്റ് എം പി ജാക്‌സണ്‍ മുഖ്യാതിഥിയായിരുന്നു.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി.അഡ്വ.എം എസ് അനില്‍കുമാര്‍,കെ എല്‍ ജോസ്,അയ്യപ്പന്‍ അങ്കാരത്ത്,പി മണി,ജോമി ജോണ്‍,എ വി ഗോകുല്‍ദാസ്,ജോസ് കൊറിയന്‍,വി ആര്‍ ഭാസ്‌ക്കരന്‍,പി കെ ഭാസി,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി.ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിലെ എന്‍ എസ് എസ് വിഭാഗം മേധാവി നിധിന്റെ നേതൃത്വത്തില്‍ സെമിനാര്‍ അവതരണം നടത്തി.പ്രൊഫ.എം ബാലചന്ദ്രന്‍ സ്വാഗതവും രാജലക്ഷ്മി കുറുമാത്ത് നന്ദിയും പറഞ്ഞു.യോഗാദിനത്തിന്റെ ഭാഗമായി നടന്ന യോഗപ്രദര്‍ശനത്തില്‍ 120 ല്‍പരം പേര്‍ യോഗാഭ്യാസം നടത്തി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ യോഗപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ജോസ് ജെ ചിറ്റിലപ്പിള്ളി പ്രതിജ്ഞ ചൊല്ലികൊടുത്തു.ഷൈജു തെയ്യാശ്ശേരി,ദിവ്യ ഷൈജു,ഉമാ സുകുമാരന്‍,ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നാട്ടറിവ് മൂലയില്‍ കുരുത്തേല കളരിയ്ക്ക് അനന്തകൃഷ്ണനും ചക്ക ഉത്പന്നപരിശീലനത്തിന് പത്മിനി ശിവദാസും നേതൃത്വം നല്‍കി.അറിവരങ്ങില്‍ കൃഷ്ണകുമാര്‍ മാപ്രാണത്തിന്റെ ‘ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍’ പി എന്‍ സുനിലിന്റെ ‘ വിറ്റ വീട് ‘എന്നി പുസ്തകങ്ങളുടെ ചര്‍ച്ച കെ ഹരി നയിച്ചു.വെള്ളിയാഴ്ച്ച ‘ മണ്ണും കൃഷിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാര്‍ രാവിലെ 10ന് നടക്കും.വൈകീട്ട് ഏഴിന് ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങും.