മാപ്രാണം: വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി. മാപ്രാണം സെന്ററിനടുത്തുള്ള പൊതുകാനയാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ജെ.സി.ബി. ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി കാനയില്‍ നിന്നും മണ്ണ് നീക്കം ചെയ്തു. അടുത്തദിവസം മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മണ്ണ് വന്ന് കാനമൂടിയതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതുമൂലം കാല്‍നട യാത്രക്കാരും സമീപത്തെ കടക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ നഗരസഭയിലും പി.ഡബ്ല്യൂ.ഡി.യിലും നിരവധി തവണ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.