ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരകയും പരിശീലകയും ബ്ലോഗറുമായ പതിനേഴ്കാരി ആനി റിബു ജോഷി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവ വേദിയിലെ മിന്നും താരമായി മാറി.ബുധനാഴ്ച്ച നടന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും കോഡിനേറ്റര്‍മാരുടെയും സംഗമം അക്ഷരാര്‍ത്ഥത്തില്‍ ലഹരിവിരുദ്ധ പ്രചരണ വേദിയായി മാറുകയായിരുന്നു.സംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ വി എ ഉദ്ഘാടനം ചെയ്തു.ഫാ.ആന്റോ ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു.കലാഭവന്‍ ജോഷി മുഖ്യാത്ഥിയായിരുന്നു.അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ജോഷി മുഖ്യപ്രഭാഷണം നടത്തി.ജോസ് കൊറിയന്‍,ഹസിത ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്യാപെയ്ന്‍ വിശദീകരിച്ചു.സുധീര്‍