ഇരിങ്ങാലക്കുട-വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വ്വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ആണ്‍ ചിലന്തിയുടെ പെണ്‍ ചിലന്തിയെയാണ് ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് ആഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയത് .ചാട്ടചിലന്തി കുടുംബത്തില്‍ വരുന്ന ഇതിന്റെ ശാസ്ത്ര നാമം ക്രൈസിലവോളുപസ് എന്നാണ്.വളരെ സുന്ദരിയായ പെണ്‍ ചിലന്തിയുടെ തലയുടെ മുകള്‍ ഭാഗം നീല നിറത്തിലുള്ള ശല്കങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.പാര്‍ശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുളള വരകളുണ്ട് .ഉദരത്തിന്റെ മുകള്‍ ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്.മഞ്ഞ നിറത്തിലുള്ള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങളുണ്ട് .കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത് .കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം .സാധാരണയായി പെണ്‍ ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു.
ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ.വി യുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ