ഇരിങ്ങാലക്കുട : വിദ്യഭ്യാസം കൊണ്ട് മാത്രമല്ല അനുഭവങ്ങളില്‍ കൂടിയുമാണ് മനുഷ്യത്വം രൂപപെടുന്നതെന്ന് ചാലക്കുടി എം പി ടി വി ഇന്നസെന്റ് എം പി അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ ഞാറ്റുവേല ഹരിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സമ്മാനദാനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുടയിലെ കലാകാരന്‍മാര്‍,റസിഡന്‍സ് അസോസിയേഷനുകള്‍,ജനമൈത്രി നൈറ്റ് പെട്രോള്‍ ടീംഅംഗങ്ങള്‍,സി.റോസ് ആന്റോ,അയ്യപ്പന്‍കുട്ടി ഉദിമാനം,സെബി കള്ളാപറമ്പില്‍ എന്നിവരെയും ആദരിച്ചു.ജില്ലാപഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബ്ദുള്‍ ബഷീര്‍,വത്സല ശശി,അഡ്വ.വി സി വര്‍ഗ്ഗീസ്,,സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി.കോ ഓര്‍ഡിനേറ്റര്‍മാരായ അഡ്വ.അജയകുമാര്‍ സ്വാഗതവും ഡോ.ഇ ജെ വിന്‍സെന്റ് നന്ദിയും പറഞ്ഞു.തിങ്കളാഴ്ച്ച രാവിലെ 10ന് വനിതാസംഗമം വനിത കമ്മിഷന്‍ ഉപാധ്യക്ഷ എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും.നബാര്‍ഡ് ജനറല്‍ മനേജര്‍ ദീപ പിള്ള,വനിത ഫെഡ് അദ്ധ്യക്ഷ കെ ആര്‍ വിജയ,നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച കാലത്ത് 10 ന് വനിതാസംഗമം,11ന് തിരുവാതിരകളി,12 ന് നാടോടി നൃത്തം,12.30 ന് ഒപ്പന,ഗ്രൂപ്പ് ഡാന്‍സ്,12.45ന് പ്രച്ഛന്നവേഷം,1 മണിയ്ക്ക് ഓലമെടയല്‍,ഓലപീപ്പി,ചൂല്‍,പാളതൊപ്പി നിര്‍മ്മാണം,2 മണിയക്ക് കവിതാലാപനം,2.30ന് മോണോ ആക്റ്റ്,3 ന് ലളിതഗാനം,4 മണിയക്ക് നാടന്‍ പാട്ട് മത്സരവും ഉണ്ടായിരിക്കും.11 മണിയ്ക്ക് കൃഷി പാഠശാല,12ന് ഈറ്റ നിര്‍മ്മാണ പരിശീലനം,2മണിയ്ക്ക് വാഴപ്പഴ ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഉണ്ടായിരിക്കും.