ഇരിങ്ങാലക്കുട :ശക്തമായ കാറ്റിലും മഴയിലും പെട്ട് കരള്‍ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എന്‍.നഗര്‍ കൈപ്പുള്ളിത്തറ കുറ്റിക്കാടന്‍ സുബ്രമണ്യന്‍ (ഇക്രു) ന്റെ വീടിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ നാല് പേരാണ് കൊച്ചു കൂരയില്‍ കഴിഞ്ഞിരുന്നത്. മരം വീണ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ മരം മുറിച്ചു മാറ്റി. ചോര്‍ന്നൊലിച്ചിരുന്ന വീടിന്റെ ഓലമേഞ്ഞ മേല്‍കൂരയില്‍ ടാര്‍പോയ വിരച്ച് ചോര്‍ച്ചയും മാറ്റി നല്‍കാന്‍ ഡി.വൈ.എഫ്.ഐ മറന്നില്ല. സാമൂഹ്യ നീതി വകുപ്പ് ഓര്‍ഫനേജിന്റെയും കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും കൗണ്‍സിലറായ മാല രമണന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് നേതൃത്വത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ദാരുണ അവസ്ഥ പുറത്തറിയുന്നത്. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ്.പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ടൗണ്‍ ഈസ്റ്റ് മേഖല ട്രഷറര്‍ ഫിന്റോ പോള്‍സന്‍, റാസിഖ്, ജിലേഷ്, അനന്തു ഉണ്ണികൃഷ്ണന്‍, അല്‍ഫത്ത്, പ്രഭാഷ്, നഗരസഭ കൗണ്‍സിലര്‍ കെ.വി.അംബിക എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.