Home NEWS റംസാന്‍ നിലാവിന്റെ മൈലാഞ്ചി മൊഞ്ചുമായി ഞാറ്റുവേല മഹോത്സവം മത്സരങ്ങള്‍ക്ക് തുടക്കമായി

റംസാന്‍ നിലാവിന്റെ മൈലാഞ്ചി മൊഞ്ചുമായി ഞാറ്റുവേല മഹോത്സവം മത്സരങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേലമഹോത്സവം-2018 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിന്റേയും മൈലാഞ്ചിയിടല്‍ മത്സരത്തിന്റേയും ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍ ഷാജു ഉദ്ഘാടനം ചെയ്തു.സെന്റ് ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃഭൂമി ആലപ്പുഴ എഡിറ്റര്‍ ജി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.റിട്ടയേര്‍ഡ് ഡി.ഇ.ഒ ബാലകൃഷ്ണന്‍  അഞ്ചത്ത്,സെന്റ് ജോസഫ് കോളേജ് മലയാളം വിഭാഗം ലക്ചറര്‍ ഡോ.മിഥുന്‍ കെ.എസ്,സെന്റ് ജോസഫ് കോളേജ് ഹിസ്റ്ററി വിഭാഗം ലക്ചറര്‍ ബബിത ആന്റണി തുടങ്ങിയവര്‍ അവതാരകരായിരുന്നു.മിഥു എഡിസണ്‍ പോള്‍ സ്വാഗതവും പ്രിയമോള്‍ കെ.എം നന്ദിയും പറഞ്ഞു.വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം 2018 നോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ എച്ച് എസ് വിഭാഗത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് എസ് ലെ ആദിത്യന്‍ ടി ജെ ,ഗോഗുല്‍ തേജസ് മേനോന്‍ എന്നിവരും എച്ച എസ് എസ് വിഭാഗത്തില്‍ നാഷ്ണല്‍ എച്ച് എസ് എസ് ലെ അതുല്‍ കൃഷ്ണ,അഭിനവ് ടി വി എന്നിവരും കോളേജ് വിഭാഗത്തില്‍ സെന്റ് ജോസ്ഫ് കോളേജിലെ അനഘ കെ എച്ച് ,ജൈന ജോക്കബ്ബ് എന്നിവരും ഒന്നാം സ്ഥാനത്തിനര്‍ഹരായി.നാഷ്ണല്‍ എച്ച് എസിലെ അനുരാഗ് കൃഷ്ണ എം എന്‍ ,രോഹിത് എം എസ് ,നാഷ്ണല്‍ എച്ച് എസിലെ  വര്‍ഷ വല്‍സണ്‍,കൃഷ്ണ പ്രിയ ടി സജിത്ത്, ജ്യോതിസ് കോളേജിലെ അജയ് ബാബു,സുള്‍ഫിക്കര്‍  കെ എം എന്നിവര്‍ യഥാക്രമം എച്ച് എസ് ,എച്ച് എസ് എസ് ,കോളേജ് വിഭാഗം എന്നിവയില്‍ രണ്ടാം സ്ഥാനത്തിനും ആന്ദപുരം ശ്രീകൃഷ്ണ എച്ച് എസ് എസിലെ ഹരി ഗോവിന്ദ് പി ,വൈശാഖ് യു മേനോന്‍ ,എച്ച് ഡി പി എച്ച് എസ് എസിലെ അയന സി ബി ,അര്‍ച്ചന സി എസ് ,ജ്യോതിസ് കോളേജിലെ പൂജ പങ്കജാക്ഷന്‍ ,സംഗീത വി പി എന്നിവരും മൂന്നാം സ്ഥാനത്തിനര്‍ഹരായി .ഉച്ചതിരിഞ്ഞ് നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ ജ്യോതിസ് കോളേജിലെ ലീഷ്മ കെ ആര്‍ ,സോണറ്റ് പി ആന്റണി ,കാറളം വി എച്ച് എസ് എസിലെ വര്‍ഷ പി എസ് ,തീര്‍ത്ഥ,ജ്യോതിസ് കോളേജിലെ ഐശ്വര്യ കെ എ  സംഗീത വി എം എന്നിവരും ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങള്‍ക്കര്‍ഹരായി
Exit mobile version