Home NEWS സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് സെന്റ് ജോസഫ്‌സ് കോളേജില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടു കൂടി ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക്ക് മാലിന്യവും അതിന്റെ നിര്‍മാര്‍ജ്ജനവും എന്ന വിഷയത്തെ കുറിച്ചാണ് സെമിനാര്‍ നടത്തിയത്.സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്ലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ബോട്ടണി വിഭാഗം മേധാവിയും സെമിനാറിന്റെ കണ്‍വീനറുമായ ഡോ.മീന തോമസ് ഇരിമ്പന്‍ സ്വാഗതമാശംസിച്ചു.മാംഗ്ലൂര്‍ മറൈന്‍ ആന്റ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷന്‍ ഡയറക്ടര്‍ ഡോ .എ.ഡി ദിനേശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സെമിനാര്‍ നടപടികളുടെ പ്രകാശനം ,കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ.ജി മധു നിര്‍വ്വഹിച്ചു.ഗോ ഗ്രീന്‍ ,സീറോ വേസ്റ്റ് എന്ന പ്രൊജക്ടിന് ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മുന്‍ മേധാവിയും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.എസ് ശ്രീകുമാര്‍ തുടക്കം കുറിച്ചു.ബോട്ടണി വിഭാഗം അധ്യാപികയും സെമിനാര്‍ കോര്‍ഡിനേറ്ററുമായ ഡോ.ബിനു ടി വി നന്ദി പ്രകാശിപ്പിച്ചു.പ്രസ്തുത ചടങ്ങില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുക്കുകയും പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുകയും ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സെമിനാറുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ ഡോ.എ ബി ദിനേശ് വ്യക്തമാക്കി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ട വിവിധ രീതികളെക്കുറിച്ച് ഡോ.ജി മധു ക്ലാസ്സെടുത്തു

 

Exit mobile version