താഴെക്കാട്:അറുപത്തിയഞ്ചിന്റെ നിറവിലും ഓര്‍മ്മകളുടെ മഹാപ്രവാഹമായി രാജേട്ടന്‍ ,പ്രായമാകുമ്പോള്‍ ഓര്‍മ്മശക്തി കുറയുന്ന ഇക്കാലത്ത് അതിനു വിപരീതമാവുകയാണ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍കൂടിയായ താഴെക്കാട് സ്വദേശി മണപ്പറമ്പില്‍ രാജന്‍ .നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളിലുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമാണ്.കേരളത്തിലെ 140 എം എല്‍ എ മാരുടെയും പേര് ,കിട്ടിയ ഭൂരിപക്ഷം ,നിയോദജകമണ്ഡലം ,പാര്‍ട്ടി ,ജില്ല എന്നിവയും ജില്ല തിരിച്ചുള്ള കക്ഷി നിലയും ,പ്രമുഖ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടിംഗ് ശതമാനം ,19 മന്ത്രിമാരുടെയും പേര് ,വകുപ്പ് ,ഭൂരിപക്ഷം ,എന്നിവയും ,5000 ല്‍ താഴെ ഭൂരിപക്ഷത്തോടെ ജയിച്ച 29 എം എല്‍ എ മാരുടെയും പേര് എന്നിങ്ങനെ ഇലക്ഷന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തിന് കാണാപാഠമാണ്.
2011 ,2016 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങളും അവലോകനവും ഉള്‍കൊള്ളിച്ചുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ,മത്സരാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ ഇലക്ഷന്‍ ബുള്ളറ്റിന്‍ എന്ന പേരില്‍ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് സാമൂഹ്യ സാംസ്‌ക്കാരിക ,സാമുദായിക രംഗത്തും സജീവ സാന്നിദ്ധ്യവുമാണ് 2007 ല്‍ ഇരിങ്ങാലക്കുട സബ്ബ് ട്രഷറി ആഫീസര്‍ പദവിയില്‍ നിന്നും വിരമിച്ച മണപ്പറമ്പില്‍ വേലായുധന്റെയും ലക്ഷ്മിയുടെയും മകനായ രാജന്‍ .തന്നെ അലട്ടുന്ന നിരവധി അസുഖങ്ങള്‍ മൂലവും അനാവശ്യ ചിന്തകള്‍ മൂലവും ,മാനസിക പിരിമുറുക്കം അനുഭവപ്പെട്ട സന്ദര്‍ഭങ്ങളില്‍ അതില്‍ നിന്നും മുക്തി നേടി മനസന്തോഷത്തോടെ കഴിയുവാന്‍ ഈ പഠനം ഉപകരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു.
ഇലക്ഷന്‍ പ്രവചനം നടത്തുക,വിനോദയാത്രകള്‍ സംഘടിപ്പിക്കുക മുതലായവ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഹോബികളാണ്.വിശ്രമ വേളകളില്‍ ഓര്‍മ്മകളുടെ പരിശോധന നടത്തി തന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശുഷ്‌കാന്തി കാട്ടി മനസമാധാനെേത്താടെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുകയാണ് ഈ 65 കാരന്‍