ഇരിങ്ങാലക്കുട :മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ താലൂക്ക് പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുസ്ലീം വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു.പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച പാര്‍വ്വതി എം മേനോന്‍ ,അന്ന ജെറി ടി എന്നിവരേയും ആദരിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിനെതിര്‍വശത്തുള്ള നക്കര കോംപ്ലക്‌സ് ഹാളില്‍ നടത്തിയ യോഗത്തില്‍ വെച്ച് കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.കൂടാതെ ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ട് വിശിഷ്ടാതിഥിയായിരുന്നു.ചടങ്ങില്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി യു എം അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ ,സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി വി അഹമ്മദ് കുട്ടി,ഇരിങ്ങാലക്കുട നഗര സഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,സംസ്ഥാന കൗണ്‍സിലര്‍ ഗുലാം മുഹമ്മദ് മാസ്റ്റര്‍ ,ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി എ നാസര്‍ ,യൂണിറ്റ് സെക്രട്ടറി പി എ നസീര്‍ മുന്‍ യൂണിറ്റ് സെക്രട്ടറി പി എ ഷഫീക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.യൂണിറ്റുകളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മുസ്ലീം ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പുത്തന്‍കാട്ടില്‍ വീരാന്‍ ഹാജി ട്രസ്റ്റ് വക ഉപഹാരങ്ങള്‍ സമ്മാനിച്ചു.എം എസ് എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി കെ റാഫി സ്വാഗതവും ജോ .സെക്രട്ടറി സാലിഹ് സജീര്‍ നന്ദിയും പറഞ്ഞു