കരുവന്നൂര്‍: വന്‍ ദുരന്തഭീഷണിയായി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിന് മുന്നിലെ കൂറ്റന്‍ മദിരാശി മരം . സ്‌കൂളിലെ തെട്ട് മുന്നിലെ കാനയ്ക്ക് സമീപം നില്‍ക്കുന്ന മരം കഴിഞ്ഞ ദിവസത്തേ കാറ്റില്‍ ഇളകിയാടി വേരുകള്‍ മണ്ണില്‍ നിന്നും വേര്‍പ്പെട്ട് വീഴാന്‍ തുടങ്ങുകയായിരുന്നു. സമീപത്തേ കാനയുടെ സ്ലാബുകള്‍ വേരുകള്‍ക്കിടയില്‍ തടയപ്പെട്ടതിനെ തുടര്‍ന്ന് വീഴാതെ നില്‍ക്കുകയാണ് .ഇനിയൊരു കനത്ത കാറ്റില്‍ സ്ലാബുകളും പുറകിലെ മതിലും തകര്‍ത്ത് മരം റോഡിലേയ്ക്കും സ്‌കൂളിലേയ്ക്കുമായി വീഴാവുന്ന അവസ്ഥയിലാണ്. 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഈ ദുരന്ത ഭീഷണിയ്ക്ക് താഴെ സ്‌കൂളിലേയ്ക്ക് വന്ന് കൊണ്ടിരിക്കുകയാണ് .കൂടാതെ അപകടം തിരിച്ചറിയാതെ സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും .എത്രയും വേഗം മരം മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.