ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അന്താരാഷ്ട്ര ശില്‍്പശാല സംഘടിപ്പിച്ചു.വിശ്വ സാഹിത്യ പഠനവും അവലോകനവും ജീവിതത്തോടു ചേര്‍ന്ന് എന്ന വിഷയത്തില്‍ റോസ്ബ്രൗണ്‍ (നാഷണല്‍ ബോര്‍ഡ് ഫൈഡ് ടീച്ചര്‍ ,അറോറ ഹൈസ്‌കൂള്‍ ,ഒ ഹൈയോ അമേരിക്ക)ക്ലാസ് നയിച്ചു.വിശ്വസാഹിത്യ കൃതികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന തലമുറയല്ല അവയിലൂടെ മൂല്യങ്ങളെ സ്വാംശീകരിക്കുന്ന തലമുറയാണ് ഭാവിയെ വാര്‍ത്തെടുക്കുന്നവരെന്ന് അവര്‍ പറഞ്ഞു.ക്ലാസ് മുറികളില്‍ നിശിതമായ പഠന രീതികളിലൂടെയാണ് സാഹിത്യത്തെ അറിയേണ്ടത്.സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടാവണം അതു പഠിക്കേണ്ടത്.കോളേജ് പ്രിന്‍സിപ്പല്‍ സി.ഇസബെല്‍ അദ്ധ്യക്ഷയായിരുന്നു.ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ .ആഷ തോമസ് ,സുജിത വി എസ് ,വീണ സാനി ,വിദ്യാര്‍ത്ഥി പ്രതിനിധികളായ അഞ്ജന ജയകുമാര്‍ ,റിനി ജോയ് എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവാദവും ചര്‍ച്ചകളും നടന്നു