Home NEWS ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

എടതിരിഞ്ഞി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍ഡും വൈദ്യരെത്‌നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 രാവിലെ 9.30 ന് പോത്താനി ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എ ഷീജ ഉല്‍ഘടനം ചെയ്തു,തൃശൂര്‍ ഫോറസ്‌ററ് സീനിയര്‍ ഓഫീസര്‍ ശ്രീ കെ വേണുഗോപാല്‍,റവന്യൂ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു ദേവസ്വം ഓഫീസര്‍ എം സുധീര്‍,ക്ഷേത്ര പുനരുദ്ധാരകമ്മിറ്റി സെക്രട്ടറി കെ വി ഹജീഷ്, പ്രസിഡന്റ് പി എം കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി .

 

Exit mobile version