മാപ്രാണം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദന ചില വിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കുക, കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ പുന:സ്ഥാപിക്കുക,കേരളത്തിന് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്‌നി സംഗമം സംഘടിപ്പിച്ചു. മാപ്രാണം സെന്ററില്‍ നടന്ന കര്‍ഷക പ്രതിഷേധ പരിപാടി കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റിയംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാജു, കെ.ജെ.ജോണ്‍സണ്‍,എം.അനില്‍കുമാര്‍, പി.എം.സുധന്‍, ഐ.ആര്‍.ബൈജു എന്നിവര്‍ പ്രസംഗിച്ചു.