ഇരിങ്ങാലക്കുട: കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിയ്ക്ക് വേണ്ടിയും എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കരുവന്നൂര്‍ പുഴയോരത്ത് പുഴയുത്സവത്തോടെ തുടക്കമായി.കാറളം ജാറം പരിസരത്ത് നിന്ന് ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര കരുവന്നൂര്‍ പുഴയുടെ പുളിക്കകടവില്‍ എത്തി പ്രതീകാത്മകമായി പുഴ റിചാര്‍ജ്ജ് ചെയ്തു.പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബദ്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ.കുസുമം ജോസഫ് മുഖ്യാതിഥിയായിരുന്നു.കാറാളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,മുന്‍ എം പി സാവിത്രി ലക്ഷ്മണന്‍,മുന്‍ ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി,പ്രൊഫ.പി ലക്ഷ്മണന്‍ നായര്‍,പി തങ്കപ്പന്‍ മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ്,ബ്ലോക്ക് പഞ്ചായത്തംഗം ഷംല അസീസ്,പഞ്ചായത്തംഗങ്ങളായ ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍,വി ജി ശ്രീജിത്ത്,സി.റോസ് ആന്റോ,ബാബു കോടശ്ശേരി,എം.എന്‍.തമ്പാന്‍,പി ആര്‍ സ്റ്റാന്‍ലി,രാജേഷ് തെക്കിനിയത്ത് എന്നിവര്‍ പ്രസംഗിച്ചു.18 ല്‍ പരം കവികള്‍ കവിതാലാപനം നടത്തി.സംഘാടകസമിതി കണ്‍വീനര്‍ റഷീദ് കാറാളം സ്വാഗതവും,കോഡിനേറ്റര്‍ ഷമീര്‍ കെ ബി നന്ദിയും പറഞ്ഞു.തിങ്കളാഴ്ച ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പ്ലാവ് പദ്ധതി ഉദ്ഘാടനം ചെയ്യും